തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരും.
കേരളത്തില്‍ കാലവര്‍ഷം ഈ മാസം നാലിനെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്.
കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയത്. ചൊവ്വാഴ്ച അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു.