+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു‌​ടെ ശ്ര​ദ്ധ​യ്ക്ക്; ദു​ബാ​യി​ൽ ഇ​നി ഗ്രേ​സ് പി​രീ​ഡ് ഇ​ല്ല

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​ഷ്യു ചെ​യ്യു​ന്ന സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ​യും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ, വി​സ കാ​
സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു‌​ടെ ശ്ര​ദ്ധ​യ്ക്ക്; ദു​ബാ​യി​ൽ ഇ​നി ഗ്രേ​സ് പി​രീ​ഡ് ഇ​ല്ല
ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​ഷ്യു ചെ​യ്യു​ന്ന സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ​യും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ജ്യം വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും.

മ​റ്റ് എ​മി​റേ​റ്റു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ ഗ്രേ​സ് പീ​രി​ഡ് എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ദു​ബാ​യി​ല്‍ ഗ്രേ​സ് പീ​രി​ഡ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​നി സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ വി​സാ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​മ്പ് രാ​ജ്യ​ത്തു നി​ന്ന് പു​റ​ത്തു പോ​കേ​ണ്ടി വ​രും. അ​ല്ലെ​ങ്കി​ല്‍ അ​ധി​ക താ​മ​സ​ത്തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ അ​ട​യ്ക്ക​ണം.

ഗ്രേ​സ് പീ​രി​ഡ് നി​ര്‍​ത്ത​ലാ​ക്കി​യ വി​വ​രം ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ധി​കം ത​ങ്ങു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 50 ദി​ർ​ഹം വീ​തം പി​ഴ അ​ട​ക്കേ​ണ്ടി വ​രും. ഒ​പ്പം എ​ക്സി​റ്റ് പെ​ര്‍​മി​റ്റി​ന് വേ​ണ്ടി 320 ദി​ര്‍​ഹ​വും ന​ല്‍​ക​ണം.
More in Latest News :