+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ഷാ​പ​ണ്ഡി​ത​ൻ ഡോ.​വെ​ള്ളാ​യ​ണി അ​ർ​ജു​ന​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ഹു​ഭാ​ഷാ​പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​വെ​ള്ളാ​യ​ണി അ​ർ​ജു​ന​ൻ (90)അ​ന്ത​രി​ച്ചു.​ ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

1933 ഫെ​ബ്രു​വ​രി 10-ന് ​പൊ​ന്നു​മം​ഗ​ലം കു​രു​മി കു​ന്ന​ത്തു​വീ​ട്ടി​ൽ പി. ​ശ​ങ്ക​ര​പ്പ​ണി​ക്ക​രു​ടെ​യും പി. ​നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​യാ​ണ് വെ​ള്ളാ​യ​ണി അ​ർ​ജു​ന​ൻ ജ​നി​ച്ച​ത്. നാ​ലു ഭാ​ഷ​ക​ളി​ൽ സാ​ഹി​ത്യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള അ​ദ്ദേ​ഹം ഡോ​ക്ട​റേ​റ്റും മൂ​ന്ന് ഡി ​ലി​റ്റും നേ​ടി.

നാ​ൽ​പ​തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യം 2008-ൽ ​പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം കേ​ര​ള സ​ർ​വ​വി​ജ്ഞാ​ന​കോ​ശം ഡ​യ​റ​ക്ട​റാ​യി​രി​ക്കേ എ​ൻ​സൈ​ക്ലോ​പീ​ഡി​യ​ക​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി. കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളം ല​ക്ച​റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം ര​ചി​ച്ച ഉ​ദ​യ​കാ​ന്തി, ഉ​ദ്യാ​ന​വി​രു​ന്ന്, ഗ​വേ​ഷ​ണ മേ​ഖ​ല എ​ന്നീ കൃ​തി​ക​ൾ സ്കൂ​ൾ - കോ​ള​ജ് ത​ല​ങ്ങ​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.
More in Latest News :