+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യ​ശേ​ഖ​ര​ണം; മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ ഒ​പ്പു​വ​ച്ച് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ

കൊ​ച്ചി: വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി കൊച്ചി കോർപ്പറേഷൻ ക​രാ​ർ ഒ​പ്പു​വ​ച്ചു. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ
മാ​ലി​ന്യ​ശേ​ഖ​ര​ണം; മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ ഒ​പ്പു​വ​ച്ച് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ
കൊ​ച്ചി: വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി കൊച്ചി കോർപ്പറേഷൻ ക​രാ​ർ ഒ​പ്പു​വ​ച്ചു. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ നേ​രി​ട്ട് മാ​ലി​ന്യം ത​ള്ളു​ന്ന ന​ട​പ​ടി അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ് പു​തി​യ പ​ദ്ധ​തി​യു​മാ​യി കോ​ർ​പ്പ​റേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ഹൈ​റേ​ഞ്ച് ഫാം ​ആ​ൻ​ഡ് പോ​ളി​മ​ർ സൊ​ല്യൂ​ഷ​ൻ, വി ​കെ​യ​ർ ഷോ​പ്പിം​ഗ്, ടെ​ക് ഫാം ​ഇ​ന്ത്യ എ​ന്നീ ഏ​ജ​ൻ​സി​ക​ളെ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കാ​നാ​യി കോ​ർ​പ്പ​റേ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യം ഹ​രി​ത​ക​ർ​മ​സേ​ന കൊ​ച്ചി​യി​ലെ 21 ക​ല​ക്ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ എ​ത്തി​ക്കും. ഈ ​ക​ല​ക്ഷ​ൻ പോ​യി​ന്‍റു​കളി​ൽ​നി​ന്ന് ഏ​ജ​ൻ​സി​ക​ൾ മാ​ലി​ന്യ​മെ​ടു​ക്കും. എ​ന്നാ​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ഉ​ണ്ടാ​കു​ന്ന ഫ്ലാ​റ്റു​ക​ൾ, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഈ ​ഏ​ജ​ൻ​സി​ക​ൾ മാ​ലി​ന്യം ശേ​ഖ​രി​ക്കി​ല്ല.
More in Latest News :