+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വി​ത​ത്തി​ല്‍ എ​ന്നെ​ങ്കി​ലും ഉ​ള്‍​ക്കാ​ട്ടി​ല്‍ പോ​യ അ​നു​ഭ​വം ഉ​ണ്ടോ: സാ​ബു എം. ജേ​ക്ക​ബി​നെ​തി​രേ ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ ട്വ​ന്‍റി20 ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു എം.​ജേ​ക്ക​ബി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കാ​ട്ടാ​ന​യെ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ട് വ​ര​
ജീ​വി​ത​ത്തി​ല്‍ എ​ന്നെ​ങ്കി​ലും ഉ​ള്‍​ക്കാ​ട്ടി​ല്‍ പോ​യ അ​നു​ഭ​വം ഉ​ണ്ടോ: സാ​ബു എം. ജേ​ക്ക​ബി​നെ​തി​രേ ഹൈ​ക്കോ​ട​തി
കൊ​ച്ചി: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ ട്വ​ന്‍റി-20 ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു എം.​ജേ​ക്ക​ബി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കാ​ട്ടാ​ന​യെ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ട് വ​ര​ണ​മെ​ന്ന് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി ഹ​ര്‍​ജി​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും തു​റ​ന്ന​ടി​ച്ചു.

ആ​ന നി​ല​വി​ല്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ ഭാ​ഗ​ത്താ​ണു​ള​ള​ത്. ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് ആ​ന​യെ ഉ​പ​ദ്ര​വി​ച്ച​താ​യി തെ​ളി​വി​ല്ല. ആ​ന​യെ സം​ര​ക്ഷി​ക്കാ​മെ​ന്നാ​ണ് അ​വ​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പി​ന്നെ എ​ന്തി​നാ​ണ് ആ​ന​യെ തി​രി​കെ കൊ​ണ്ടുവ​ര​ണ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഹ​ര്‍​ജി​ക്കാ​ര​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​വാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ട് കൂ​ടി പെ​രു​മാ​റ​ണം. കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ നേ​താ​വി​ന് ത​മി​ഴ്‌​നാ​ട്ടി​ലെ വി​ഷ​യ​ത്തി​ല്‍ എ​ന്ത് കാ​ര്യ​മെ​ന്നും കോ​ട​തി തി​ര​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണം. ജീ​വി​ത​ത്തി​ല്‍ എ​ന്നെ​ങ്കി​ലും ഉ​ള്‍​ക്കാ​ട്ടി​ല്‍ പോ​യ അ​നു​ഭ​വം ഉ​ണ്ടോ​യെ​ന്നും സാ​ബു എം. ​ജേ​ക്ക​ബി​നോ​ട് വി​മ​ര്‍​ശ​ന വേ​ള​യി​ല്‍ കോ​ട​തി ആ​രാ​ഞ്ഞു.

ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സും ജ​സ്റ്റീ​സ് പി.​ജ​യ​ച​ന്ദ്ര​നും ഉ​ള്‍​പ്പെ​ടു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് സാ​ബു​വി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തള്ളി.
More in Latest News :