+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി​യി​ല്ല; ഗു​സ്തി​താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ച്ച് ക​ർ​ഷ​ക നേ​താ​ക്ക​ൾ

ഹ​രി​ദ്വാ​ർ: പ്രാ​ണ​ൻ ന​ൽ​കി രാ​ജ്യ​ത്തി​നാ​യി നേ​ടി​യ മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി ക​ള​യു​ന്ന​തി​ൽ​നി​ന്നും ഗു​സ്തി​താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ച്ച് ക​ർ​ഷ​ക നേ​താ​ക്ക​ൾ.ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി
മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി​യി​ല്ല; ഗു​സ്തി​താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ച്ച് ക​ർ​ഷ​ക നേ​താ​ക്ക​ൾ
ഹ​രി​ദ്വാ​ർ: പ്രാ​ണ​ൻ ന​ൽ​കി രാ​ജ്യ​ത്തി​നാ​യി നേ​ടി​യ മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി ക​ള​യു​ന്ന​തി​ൽ​നി​ന്നും ഗു​സ്തി​താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ച്ച് ക​ർ​ഷ​ക നേ​താ​ക്ക​ൾ.

ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ന​രേ​ഷ് ടി​കാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹ​രി​ദ്വാ​റി​ൽ ഗു​സ്തി​താ​ര​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി ആ​ശ്വ​സി​പ്പി​ച്ചാ​ണ് അ​വ​രെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്.

ഹ​രി​ദ്വാ​റി​ൽ ഗം​ഗ​യു​ടെ തീ​ര​ത്തെ സ്നാ​ന​ഘ​ട്ടി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നും വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്തി​രി​ഞ്ഞ​ത്.

രാ​ജ്യ​ത്തി​നാ​യി നേ​ടി​യ മെ​ഡ​ലു​ക​ളെ​ല്ലാം നെ​ഞ്ചോ​ട് ചേ​ർ​ത്താ​ണ് ഹ​രി​ദ്വാ​റി​ലെ ഗം​ഗ​യു​ടെ തീ​ര​ത്തേ​ക്ക് സാ​ക്ഷി​മാ​ലി​ക്കും വി​നേ​ഷ് ഫോ​ഗ​ട്ടും ഉ​ൾ​പ്പെ​ടെ ഗു​സ്തി​താ​ര​ങ്ങ​ൾ എ​ത്തി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും ഗം​ഗ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

മെ​ഡ​ലു​ക​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ഗം​ഗാ​തീ​ര​ത്ത് പൊ​ട്ടി​ക്ക​ര​ഞ്ഞ് നി​സ​ഹാ​യ​രാ​യി നി​ൽ​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ആ​കെ നൊ​മ്പ​ര കാ​ഴ്ച​യാ​യി. ഇ​തോ​ടെ​യാ​ണ് ജാ​ട്ട് നേ​താ​ക്ക​ളും ക​ർ​ഷ​ക നേ​താ​ക്ക​ളും ഗു​സ്തി​താ​ര​ങ്ങ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ഹ​രി​ദ്വാ​റി​ലേ​ക്ക് എ​ത്തി​യ​ത്.

അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി വീ​ണ്ടും എ​ത്തു​മെ​ന്നും താ​ര​ങ്ങ​ൾ അ​റി​യി​ച്ചു.
More in Latest News :