+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല്ല, ഇ​ന്ത്യാ ഗേ​റ്റി​ലും അ​ടു​പ്പി​ക്കി​ല്ല; ഗു​സ്തി​താ​ര​ങ്ങ​ളെ ത​ട​യു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി​താ​ര​ങ്ങ​ളെ ഇ​ന്ത്യാ ഗേ​റ്റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. ദേ​ശീ​യ സ്മാ​ര​കം പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സ്ഥ​ല​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ സ​മ​രം
ഇ​ല്ല, ഇ​ന്ത്യാ ഗേ​റ്റി​ലും അ​ടു​പ്പി​ക്കി​ല്ല; ഗു​സ്തി​താ​ര​ങ്ങ​ളെ ത​ട​യു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി​താ​ര​ങ്ങ​ളെ ഇ​ന്ത്യാ ഗേ​റ്റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. ദേ​ശീ​യ സ്മാ​ര​കം പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സ്ഥ​ല​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ സ​മ​രം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.

ധ​ർ​ണ​യ്ക്ക് ബ​ദ​ൽ സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​മെ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പ​റ​യു​ന്ന​ത്. ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദി​റി​ലെ സ​മ​ര​സ്ഥ​ല​ത്തു നി​ന്നും പോ​ലീ​സ് ഗു​സ്തി​താ​ര​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി​യ ശേ​ഷം പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ഇ​ന്ത്യാ ഗേ​റ്റി​ലേ​ക്ക് എ​ത്തു​മെ​ന്ന് നേ​ര​ത്തെ ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വൈ​കി​ട്ട് ആ​റി​ന് ഹ​രി​ദ്വാ​റി​ൽ വ​ച്ച് മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കും.

ഞ​ങ്ങ​ളു​ടെ ക​ഴു​ത്തി​ൽ അ​ല​ങ്കാ​ര​മാ​യി കി​ട​ക്കു​ന്ന ഈ ​മെ​ഡ​ലു​ക​ൾ​ക്ക് ഇ​നി അ​ർ​ഥ​മി​ല്ല. അ​വ തി​രി​ച്ചു ന​ൽ​കു​ക എ​ന്ന​ത് ചി​ന്തി​ക്കു​ന്ന​തു പോ​ലും എ​ന്നെ കൊ​ല്ലു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് സാ​ക്ഷി മാ​ലി​ക് പ​റ​ഞ്ഞു.
More in Latest News :