+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​യി വെ​ടി​ക്കെ​ട്ട്; ചെ​ന്നൈ​യ്ക്ക് 215 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക​ലാ​ശ​ക്കൊ​ട്ടി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 215 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. സാ​യി സു​ദ​ർ​ശ​ന​ന്‍റെ വെ​ടി​ക്കെ​ട്ട് പ്
സാ​യി വെ​ടി​ക്കെ​ട്ട്; ചെ​ന്നൈ​യ്ക്ക് 215 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക​ലാ​ശ​ക്കൊ​ട്ടി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 215 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. സാ​യി സു​ദ​ർ​ശ​ന​ന്‍റെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് ഗു​ജ​റാ​ത്തി​നെ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214 റ​ണ്‍​സി​ലെ​ത്തി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​നാ​യി ഓ​പ്പ​ണ​റു​മാ​രാ​യ വൃ​ത്ഥി​മാ​ൻ സാ​ഹ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 67 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ട് പ​ടു​ത്തു​യ​ത്തു. 20 പ​ന്തി​ൽ 39 റ​ണ്‍​സെ​ടു​ത്ത ഗി​ല്ലി​നെ​യാ​ണ് ഗു​ജ​റാ​ത്തി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

ഗി​ല്ലി​നു പി​ന്നാ​ലെ ക​ള​ത്തി​ലെ​ത്തി​യ സാ​യി സു​ദ​ർ​ശ​നെ ഒ​പ്പം ചേ​ർ​ത്ത് സാ​ഹ സ്കോ​ർ 131-ൽ ​എ​ത്തി​ച്ച് മ​ട​ങ്ങി. 39 പ​ന്തി​ൽ ഒ​രു സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 54 റ​ണ്‍​സാ​യി​രു​ന്നു സാ​ഹ​യു​ടെ സ​ന്പാ​ദ്യം.

സാ​ഹ​യ്ക്കു പി​ന്നാ​ലെ നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ ക​ള​ത്തി​ലെ​ത്തി. ഇ​തോ​ടെ സാ​യി സു​ദ​ർ​ശ​ൻ വെ​ടി​ക്കെ​ട്ടി​ന് തീ​കൊ​ളു​ത്തി. 47 പ​ന്തി​ൽ ആ​റ് സി​ക്സും എ​ട്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 96 റ​ണ്‍​സാ​ണ് സാ​യി അ​ടി​ച്ചെ​ടു​ത്ത്. 19.3-ാം ഓ​വ​റി​ൽ സാ​യി മ​ട​ങ്ങു​ന്പോ​ൾ ഗുജറാത്ത് 212 റ​ണ്‍​സി​ലെ​ത്തി​യി​രു​ന്നു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ 12 പ​ന്തി​ൽ 21 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ചെ​ന്നൈ​യ്ക്കാ​യി മ​തീ​ഷ പ​തി​ര​ണ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ദീ​പ​ക് ച​ഹാ​റും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
More in Latest News :