+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച് കൊ​ന്ന വ്യ​ക്തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

ല​ക്നോ: ഒ​മ്പ​ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് ഉ​ത്ത​ർ പ്ര​ദേ​ശ് കോ​ട​തി. മു​ഹ​മ്മ​ദ് സൈ​ഫ് എ​ന്ന വ്യ​
ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച് കൊ​ന്ന വ്യ​ക്തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി
ല​ക്നോ: ഒ​മ്പ​ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് ഉ​ത്ത​ർ പ്ര​ദേ​ശ് കോ​ട​തി. മു​ഹ​മ്മ​ദ് സൈ​ഫ് എ​ന്ന വ്യ​ക്തി​ക്കാ​ണ് മ​ഥു​ര‌​യി​ലെ ജി​ല്ലാ പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

ഔ​റം​ഗാ​ബാ​ദ് മേ​ഖ​ല​യി​ലെ സ​ദ​ർ ബ​സാ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ ഏ​പ്രി​ൽ ഒ​മ്പ​തി​നാ​ണ് സൈ​ഫ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കാ​ൺ​പൂ​ർ സ്വ​ദേ​ശി​യാ​യ സൈ​ഫ് കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം സ​മീ​പ​ത്തു​ള്ള ഓ​ട​യ്ക്കു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന് സൈ​ഫ് ത​ന്നെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

കേസിൽ വാദം തുടങ്ങി 15 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി​യാ​യ റാം ​കി​ഷോ​ർ യാ​ദ​വ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു.
More in Latest News :