+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​ഫോ​ണി​ല്‍ വ​ന്‍ അ​ഴി​മ​തി; ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ക്കും

കൊ​ച്ചി: എ​ഐ കാ​മ​റാ ഇ​ട​പാ​ടി​ല്‍ ന​ട​ന്ന​തി​നേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി​യാ​ണ് കെ ​ഫോ​ണ്‍ പ​ദ്ധ​തി​യി​ല്‍ ന​ട​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കാ​മ​റാ ഇ​ട​പാ​ടി​ല്‍ ക്ര​മ​ക്കേ​
കെ.​ഫോ​ണി​ല്‍ വ​ന്‍ അ​ഴി​മ​തി; ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ക്കും
കൊ​ച്ചി: എ​ഐ കാ​മ​റാ ഇ​ട​പാ​ടി​ല്‍ ന​ട​ന്ന​തി​നേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി​യാ​ണ് കെ ​ഫോ​ണ്‍ പ​ദ്ധ​തി​യി​ല്‍ ന​ട​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കാ​മ​റാ ഇ​ട​പാ​ടി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ അ​തേ ക​മ്പ​നി​ക​ള്‍ ത​ന്നെ​യാ​ണ് കെ ​ഫോ​ണി​ന് പി​ന്നി​ലും പ്ര​വ​ര്‍​ത്തി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ എ​സ്റ്റി​മേ​റ്റ് 50 ശ​ത​മാ​നം ഉ​യ​ര്‍​ത്തി​യ​ത് അ​ഴി​മ​തി​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. ജൂ​ണ്‍ അ​ഞ്ചി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന കെ ​ഫോ​ണ്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഗോ​ഡ​ണു​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും സ​തീ​ശ​ന്‍ ആ​വ​ര്‍​ത്തി​ച്ചു. മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ ബോ​ധ​പൂ​ര്‍​വം തീ​പി​ടി​പ്പി​ച്ച​താ​ണെ​ന്ന് ബ​ല​മാ​യി സം​ശ​യി​ക്കു​ന്നു.

കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഴി​മ​തി രേ​ഖ​ക​ള്‍ ക​ത്തി​ച്ച് ക​ള​യാ​നാ​ണ് പ്ലാ​നി​ട്ടി​രു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ലു​ട​ന്‍ തീ ​പ​ട​രു​ന്ന സ്ഥി​തി​യാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

മ​ടി​യി​ല്‍ ക​ന​മു​ള്ള​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന​ത്. മോ​ദി​യു​ടെ അ​തേ മൗ​ന​മാ​ണ് പി​ണ​റാ​യി​യും തു​ട​രു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :