+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​മി ത​ർ​ക്കം; യു​പി​യി​ൽ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭൂ​മി​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വ് മാ​താ​പി​താ​ക്ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. രാ​കേ​ഷ് യാ​ദ​വ് (55), ഭാ​ര്യ ഗു​ഡ്ഡി ദേ​വി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫി​
ഭൂ​മി ത​ർ​ക്കം; യു​പി​യി​ൽ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭൂ​മി​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വ് മാ​താ​പി​താ​ക്ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. രാ​കേ​ഷ് യാ​ദ​വ് (55), ഭാ​ര്യ ഗു​ഡ്ഡി ദേ​വി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫി​റോ​സാ​ബാ​ദി​ലെ ഏ​ക പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഭൂ​മി കൈ​വ​ശം വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ത്ത​മ​ക​ൻ ബി​തു യാ​ദ​വു​മാ​യി ദ​മ്പ​തി​ക​ൾ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​ച്ചൊ​ല്ലി ഞാ​യ​റാ​ഴ്ച ര​ണ്ടു​കൂ‌​ട്ട​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഫാ​മി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബി​തു യാ​ദ​വ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ഉ​ട​ൻ​പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :