മുംബൈ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. പകരക്കാരനായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തി.
സ്റ്റാൻഡ്ബൈ താരമായാണു ജയ്സ്വാൾ ടീമിലെത്തുക. താരം ഉടൻതന്നെ ലണ്ടനിലേക്കു പോകും.
വിവാഹം അടുത്തതിനെത്തുടർന്നാണു ഗെയ്ക്വാദിനെ ബിസിസിഐ ടീമിൽനിന്ന് ഒഴിവാക്കിയത്. ജൂണ്‍ മൂന്നിനും നാലിനുമാണു താരത്തിന്റെ വിവാഹച്ചടങ്ങുകൾ.
ജൂണ്‍ അഞ്ചിനു ശേഷമേ ലണ്ടനിൽ എത്താനാകുവെന്നു ഗെയ്ക്വാദ് ബിസിസിഐയെ അറിയിച്ചു. ഇതോടെയാണു പകരക്കാരനെ തെരഞ്ഞെടുക്കാനും ബിസിസിഐയും പരിശീലകൻ രാഹുൽ ദ്രാവിഡും നിർബന്ധിതരായത്.