+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ​ലെ​ങ്ക​യുമായി ഹസ്തദാനത്തിനു മ​ടി​ച്ച യു​ക്രെ​യ്ൻ താ​രത്തി​ന് കൂ​ക്കി​വി​ളി

പാ​രീ​സ്: മ​ത്സ​ര​ശേ​ഷം ബെ​ലാ​റൂ​സി​ന്‍റെ അ​രി​ന സ​ബ​ലെ​ങ്ക​യ്ക്കു കൈ ​ന​ൽ​കാ​തെ മ​ട​ങ്ങി​യ യു​ക്രെ​യ്ൻ താ​രം മാ​ർ​ത്ത കോ​സ്ത്യൂ​ക്കി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ കാ​ണി​ക​ളു​ടെ കൂ​ക്കി​വി​ളി. ഫ്ര​ഞ്ച് ഓ​പ്പ​ൺ
സ​ബ​ലെ​ങ്ക​യുമായി ഹസ്തദാനത്തിനു മ​ടി​ച്ച യു​ക്രെ​യ്ൻ താ​രത്തി​ന് കൂ​ക്കി​വി​ളി
പാ​രീ​സ്: മ​ത്സ​ര​ശേ​ഷം ബെ​ലാ​റൂ​സി​ന്‍റെ അ​രി​ന സ​ബ​ലെ​ങ്ക​യ്ക്കു കൈ ​ന​ൽ​കാ​തെ മ​ട​ങ്ങി​യ യു​ക്രെ​യ്ൻ താ​രം മാ​ർ​ത്ത കോ​സ്ത്യൂ​ക്കി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ കാ​ണി​ക​ളു​ടെ കൂ​ക്കി​വി​ളി. ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ.

മ​ത്സ​ര​ത്തി​ൽ യു​ക്രെ​യ്ൻ താ​ര​ത്തെ സ​ബ​സെ​ങ്ക പ​രാ​ജ​യ​പ്പെ​ടു​ത്തി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-2.

മ​ത്സ​ര ശേ​ഷം നെ​റ്റി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തി എ​തി​രാ​ളി​ക്ക് കൈ ​ന​ൽ​കു​ന്ന​തി​നു പ​ക​രം കോ​സ്ത്യൂ​ക് ചെ​യ​ർ അ​മ്പ​യ​റു​ടെ അ​ടു​ത്തേ​ക്കു​പോ​യി. അ​ന്പ​യ​ർ​ക്ക് കൈ ​ന​ൽ​കി​യ ശേ​ഷം സ​ബ​ലെ​ങ്ക​യെ നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ യു​ക്രെ​യ്ൻ താ​രം മ​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് കാ​ണി​ക​ൾ കൂ​കി​വി​ളി​ച്ച​ത്. റ​ഷ്യ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ബെ​ലാ​റൂ​സ് താ​ര​ത്തോ​ട് റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു യു​ക്രെ​യ്ൻ താ​രം നീ​ര​സം പ്ര​ക​ടി​പ്പി​ച്ച​ത്.

ത​ന്നെ​യാ​ണ് കാ​ണി​ക​ൾ കൂ​വു​ന്ന​തെ​ന്നാ​യി​രു​ന്നു സ​ബ​ലെ​ങ്ക ആ​ദ്യം ക​രു​തി​യ​ത്. അ​വ​ർ കാ​ണി​ക​ളോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കോ​സ്ത്യൂ​ക്കി​നാ​ണ് കൂ​വ​ലെ​ന്ന് പി​ന്നീ​ട് സ​ബ​ലെ​ങ്ക​യ്ക്കു മ​ന​സി​ലാ​യി.
More in Latest News :