+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ല്‍ ഹി​മ​പാ​ത​ത്തി​ല്‍ നാ​ടോ​ടി​ക​ളാ​യ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: വ​ട​ക്ക​ന്‍ പാ​ക്കി​സ്ഥാ​നി​ലു​ണ്ടാ​യ ഹി​മപാ​ത​ത്തി​ല്‍ നാ​ടോ​ടി ഗോ​ത്ര​ത്തി​ല്‍​പ്പെ​ട്ട 11 പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ നാ​ല് സ്ത്രീ​ക​ളും നാ​ല് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു
പാ​ക്കി​സ്ഥാ​നി​ല്‍ ഹി​മ​പാ​ത​ത്തി​ല്‍ നാ​ടോ​ടി​ക​ളാ​യ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
ഇ​സ്‌​ലാ​മാ​ബാ​ദ്: വ​ട​ക്ക​ന്‍ പാ​ക്കി​സ്ഥാ​നി​ലു​ണ്ടാ​യ ഹി​മപാ​ത​ത്തി​ല്‍ നാ​ടോ​ടി ഗോ​ത്ര​ത്തി​ല്‍​പ്പെ​ട്ട 11 പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ നാ​ല് സ്ത്രീ​ക​ളും നാ​ല് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഗി​ല്‍​ജി​ത് ബാ​ള്‍​ട്ടി​സ്ഥാ​ന്‍ മേ​ഖ​ല​യി​ലെ അ​സ്റ്റോ​ര്‍ ജി​ല്ല​യിലുള്ള ചു​ര​ത്തി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ആ​ട്ടി​ന്‍​കൂ​ട്ട​വു​മാ​യി സം​ഘം പ​ര്‍​വ​ത​പ്ര​ദേ​ശം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​വുകയായിരുന്നു.

അ​പ​ക​ട​ത്തി​ല്‍ 25 പേ​ര്‍​ക്ക് കൂ​ടി പ​രി​ക്കേ​റ്റതായാണ് വിവരം. ദു​ര്‍​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശം കാ​ര​ണം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ പ്ര​ദേ​ശ​ത്തെ​ത്താ​ന്‍ ഏറെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടു.
More in Latest News :