+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സാ​രെ ജ​ഹാ​ൻ സേ ​അ​ച്ഛാ' യു​ടെ ര​ച​യി​താ​വി​നെ​യും വെ​ട്ടി; മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലും സി​ല​ബ​സി​ന് പു​റ​ത്തേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: ദേ​ശ​ഭ​ക്തി ഗാ​ന​മാ​യ "സാ​രെ ജ​ഹാ​ൻ സേ ​അ​ച്ഛാ' യു​ടെ ര​ച​യി​താ​വ് ക​വി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​നെ​യും പാ​ഠ​പ്പു​സ്ത​ക​ത്തി​ൽ​നി​ന്നും വെ​ട്ടു​ന്നു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​പൊ​ളി​റ
ന്യൂ​ഡ​ല്‍​ഹി: ദേ​ശ​ഭ​ക്തി ഗാ​ന​മാ​യ "സാ​രെ ജ​ഹാ​ൻ സേ ​അ​ച്ഛാ' യു​ടെ ര​ച​യി​താ​വ് ക​വി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​നെ​യും പാ​ഠ​പ്പു​സ്ത​ക​ത്തി​ൽ​നി​ന്നും വെ​ട്ടു​ന്നു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് സി​ല​ബ​സി​ല്‍ നി​ന്നു​മാ​ണ് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​നെ ഒ​ഴി​വാ​ക്കു​ന്ന​ത്.

സി​ല​ബ​സി​ല്‍ നി​ന്ന് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​നെ നീ​ക്കാ​ൻ ഡ​ല്‍​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സ​ര്‍​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ വെ​ള്ളി​യാ​ഴ്ച പ്ര​മേ​യം പാ​സാ​ക്കി. ബി​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ആ​റാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മോ​ഡേ​ണ്‍ പൊ​ളി​റ്റി​ക്ക​ല്‍ തോ​ട്ട് എ​ന്ന പാ​ഠ​ഭാ​ഗ​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. "ഇ​ഖ്ബാ​ല്‍: ക​മ്മ്യൂ​ണി​റ്റി' എ​ന്ന യൂ​ണി​റ്റി​ലാ​ണ് അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങു​ന്ന​ത്. 11 യൂ​ണി​റ്റു​ക​ളി​ലാ​യി, പ്ര​ധാ​ന ദാ​ര്‍​ശ​നി​ക​രു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

രാ​ജാ റാം ​മോ​ഹ​ൻ റോ​യി, പ​ണ്ഡി​റ്റ് ര​മാ​ബാ​യ്, സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, മ​ഹാ​ത്മാ ഗാ​ന്ധി, ഭീ​മ​റാ​വു അം​ബേ​ദ്ക​ർ എ​ന്നി​വ​രെ കു​റി​ച്ചു​ള്ള അ​ധ്യാ​യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നു​ണ്ട്. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ വൈ​വി​ധ്യ​ത്തെ കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കാ​നാ​ണ് ഇ​ത്ത​ര​മൊ​രു അ​ധ്യാ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി​ല​ബ​സി​ന്‍റെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്ന​ത്.
More in Latest News :