+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ച രാവിലെ ആരംഭിക്കും, കമ്പത്ത് നിരോധനാജ്ഞ

കമ്പം: അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യം ഞായറാഴ്ച രാവിലെ തുടങ്ങും. ശ്രീവല്ലി പുത്തൂർ മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. സംഘത്തിൽ മൂന്ന
അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ച രാവിലെ ആരംഭിക്കും, കമ്പത്ത് നിരോധനാജ്ഞ
കമ്പം: അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യം ഞായറാഴ്ച രാവിലെ തുടങ്ങും. ശ്രീവല്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല.

സംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക.

ദൗത്യത്തിന്‍റെ ഭാഗമായി കമ്പത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ പുളിമരതോട്ടത്തിൽനിന്ന് വീണ്ടും വിരണ്ടോടി. കുമളി ഭാഗത്തേക്കുള്ള റോഡിലൂടെ നീങ്ങിയ ആന തെങ്ങിൻതോപ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
More in Latest News :