+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു

കന്പം: അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലി​റ​ങ്ങി. ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ പാ​ഞ്ഞോ​ടി ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ക​മ്പം ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ആ​ന ത​ക
അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു
കന്പം: അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലി​റ​ങ്ങി. ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ പാ​ഞ്ഞോ​ടി ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ക​മ്പം ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ആ​ന ത​ക​ര്‍​ത്തു.

പ്ര​ദേ​ശ​ത്തെ ഒ​രു പു​ളി​മരത്തോട്ട​ത്തി​ലാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും അ​ട​ക്ക​മു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ന​യെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​യ്‌​ക്കെ​ത്തി​യ​ത്. ലോ​വ​ര്‍ ക്യാമ്പി​ലെ വ​നാ​തി​ര്‍​ത്തി​ലി​ലൂ​ടെ ഇ​വി​ടെ​യെ​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​പ്പോ​ള്‍ ചി​ന്ന​ക്ക​നാ​ല്‍ ദി​ശ​യി​ലാ​ണ് അ​രി​ക്കൊ​മ്പ​നു​ള്ള​ത്. ക​മ്പ​ത്ത് നി​ന്ന് ബോ​ഡി​മേ​ട്ടി​ലേ​ക്ക് പോ​യാ​ല്‍ ആ​ന​യ്ക്ക് ചി​ന്ന​ക്ക​നാ​ലി​ലേ​ക്ക് പോ​കാ​നാ​വും.
More in Latest News :