+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം ഇ​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. വ​കു​പ്പു വി​ഭ​ജ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് 34 മ​ന്ത്രി​മാ​ർ വ​
ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം ഇ​ന്ന്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. വ​കു​പ്പു വി​ഭ​ജ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് 34 മ​ന്ത്രി​മാ​ർ വ​രെ​യാ​കാം. മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ട​ക്കം 10 പേ​രാ​ണ് മേ​യ് 20നു ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

24 മ​ന്ത്രി​മാ​രെ വ​രെ ഇ​നി ഉ​ൾ​പ്പെ​ടു​ത്താം. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നാ​ലു പേ​ർ വീ​ത​വും പ​ട്ടി​ക​ജാ​തി ,പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ര​ണ്ടു പേ​ർ വീ​ത​വും മു​സ്‌​ലിം, ബ്രാ​ഹ്മ​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ മ​ന്ത്രി​മാ​രും ഉ​ണ്ടാ​കും. ഒ​രു വ​നി​ത​യ്ക്കും പ്രാ​തി​നി​ധ്യം ല​ഭി​ക്കും.

ദി​നേ​ശ് ഗു​ണ്ടു​റാ​വു, കൃ​ഷ്ണ ബൈ​ര ഗൗ​ഡ, ഈ​ശ്വ​ർ ഖ​ൻ​ദ്രെ, റ​ഹീം ഖാ​ൻ, സ​ന്തോ​ഷ് ലാ​ഡ്, കെ.​എ​ൻ. രാ​ജ​ണ്ണ, പീ​രി​യ​പ​ട്ട​ണ വെ​ങ്ക​ടേ​ഷ്, എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, ബൈ​രാ​തി സു​രേ​ഷ്, സി. ​പു​ട്ട​രം​ഗ​ഷെ​ട്ടി, ശി​വ​രാ​ജ് തം​ഗ​ഡി, ആ​ർ.​ബി. തി​മ്മ​പു​ർ, ബി. ​നാ​ഗേ​ന്ദ്ര എ​ന്നീ സി​ദ്ധ​രാ​മ​യ്യ പ​ക്ഷ​ക്കാ​രും ല​ക്ഷ്മി ഹെ​ബ്ബാ​ൽ​ക്ക​ർ, മ​ധു ബം​ഗാ​ര​പ്പ, ഡി. ​സു​ധാ​ക​ർ, ചെ​ലു​വ​രാ​യ സ്വാ​മി, മ​ൻ​കു​ൽ വൈ​ദ്യ, എം.​സി. സു​ധാ​ക​ർ എ​ന്നീ ഡി.​കെ. ശി​വ​കു​മാ​ർ പ​ക്ഷ​ക്കാ​രും മ​ന്ത്രി​മാ​രാ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ച്ച എ​ച്ച്.​കെ. പാ​ട്ടീ​ൽ, ശ​ര​ൺ​പ്ര​കാ​ശ് പാ​ട്ടീ​ൽ, ശി​വ​ണ്ണ പാ​ട്ടീ​ൽ, എ​സ്.​എ​സ്. മ​ല്ലി​കാ​ർ​ജു​ൻ, ശ​ര​ണ​ബ​സ​പ്പ ദ​ർ​ശ​ന​പു​ര എ​ന്നി​വ​രും മ​ന്ത്രി​മാ​രാ​കും.
More in Latest News :