+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ്: സി​ന്ധു​വും പ്ര​ണോ​യ്‌യും സെ​മി​യി​ൽ

ക്വ​ലാ ലം​പു​ർ: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ പി.​വി. സി​ന്ധു, മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് എ​ന്നി​വ​ർ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​
മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ്: സി​ന്ധു​വും പ്ര​ണോ​യ്‌യും സെ​മി​യി​ൽ
ക്വ​ലാ ലം​പു​ർ: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ പി.​വി. സി​ന്ധു, മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് എ​ന്നി​വ​ർ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി.

ചൈ​നീ​സ് താ​രം സാം​ഗ് യി ​മാ​നെ 21-16, 13-21, 22-20 എ​ന്ന സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് സി​ന്ധു സെ​മി ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ഓ​ൾ ഇം​ഗ്ല​ണ്ട് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മാനെ ഒ​രു മ​ണി​ക്കൂ​റും 14 മി​നി​റ്റും നീ​ണ്ടു​നി​ന്ന പോ​രാ​ട്ടാ​ത്തി​ലൂ​ടെ​യാ​ണ് സി​ന്ധു കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ജാ​പ്പ​നീ​സ് താ​രം കെ​ന്‍റ നി​ഷി​മോ​ട്ടാ​യെ 25-23, 18-21, 21-18 എ​ന്ന സ്കോ​റി​നാ​ണ് പ്ര​ണോ​യ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്തോ​നേ​ഷ്യ​ൻ താ​രം ക്രി​സ്റ്റ്യ​ൻ അ​ദി​നാ​ത 16-21, 21-16, 21-11 എ​ന്ന സ്കോ​റി​നാ​ണ് ശ്രീ​കാ​ന്തി​ന് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​കാ​ട്ടി​യ​ത്.
More in Latest News :