+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളി​ലെ വേ​ഗ​പ​രി​ധി വ​ർ​ധി​പ്പി​ക്കു​ന്നു; സം​സ്ഥാ​ന​ത്ത് വ്യാ​പ​ക ത​ട്ടി​പ്പ്

കൊ​ച്ചി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ആ​വ​ശ്യ​മി​ല്ലാ​ത്ത കു​തി​ര​ശ​ക്തി കു​റ​ഞ്ഞ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളു​ടെ വേ​ഗ​പ​രി​ധി​യും മോ​ട്ടോ​ർ ശേ​ഷി​യും അ​ന​ധി​കൃ​ത​മാ​യി വ​ർ​ധി​പ്പ
ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളി​ലെ വേ​ഗ​പ​രി​ധി വ​ർ​ധി​പ്പി​ക്കു​ന്നു; സം​സ്ഥാ​ന​ത്ത് വ്യാ​പ​ക ത​ട്ടി​പ്പ്
കൊ​ച്ചി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ആ​വ​ശ്യ​മി​ല്ലാ​ത്ത കു​തി​ര​ശ​ക്തി കു​റ​ഞ്ഞ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളു​ടെ വേ​ഗ​പ​രി​ധി​യും മോ​ട്ടോ​ർ ശേ​ഷി​യും അ​ന​ധി​കൃ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന ത​ട്ടി​പ്പ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ വ്യാ​പ​ക ക്ര​മേ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

250 വാ​ട്‌​സ് ശേ​ഷി​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി, എ​ഞ്ചി​ൻ​ശേ​ഷി വ​ർ​ധി​പ്പി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​ര​മാ​വ​ധി 25 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ പോ​കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മോ​ട്ടോ​ര്‍ ശേ​ഷി​യി​ൽ മാ​റ്റം വ​രു​ത്തി വേ​ഗം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കൊ​ച്ചി അ​ട​ക്ക​മു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഇ - ​സ്കൂ​ട്ട​ർ ഷോ​റൂ​മു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 കോ​ടി രൂ​പ പി​ഴ ചു​മ​ത്താ​നു​ള്ള പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :