+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

സി​യൂ​ൾ: പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഡേ​ഗു വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഏ​ഷ്യാ​ന എ‍​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​യി​രു​
പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ
സി​യൂ​ൾ: പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഡേ​ഗു വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഏ​ഷ്യാ​ന എ‍​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ‌

194 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ക്കു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​തി​സാ​ഹ​സി​ക​ത. യാ​ത്ര​ക്കാ​രി​ൽ ചിലർ ബോ​ധ​ര​ഹി​ത​രാ​കു​ക​യും ചി​ല​ർ​ക്ക് ശ്വാ​സ​ത​ട​സം നേ​രി​ടു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

‌വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ വി​മാ​നം ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 11:45 ന് ​ജെ​ജു ദ്വീ​പി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​ലാ​ണ് അ​പ​ക​ട​രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് ര​ണ്ട് മി​നി​റ്റ് മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വി​മാ​നം 250 മീ​റ്റ​ർ മാ​ത്രം ഉ​യ​ര​ത്തി​ലാ​യി​രു​ന്നു. എ​മ​ർ​ജ​ൻ​സി വാ​ത​ലി​ന് തൊ​ട്ട​ടു​ത്തി​രു​ന്ന മു​പ്പ​തു​കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നാ​ണ് വാ​തി​ൽ തു​റ​ന്ന​ത്.

ഇ​തോ​ടെ ശ​ക്ത​മാ​യി കാ​റ്റ് വി​മാ​ന​ത്തി​നു​ള്ളി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നാ​ൽ വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്ക് യു​വാ​വി​നെ ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​യാ​ൾ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്ക് ചാ​ടാ​നും ശ്ര​മി​ച്ച​താ​യി വി​മാ​ന​ത്തി​ലെ മ​റ്റ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.
More in Latest News :