+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ള്‍​ഫി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​തെ ബ​ന്ധു​ക്ക​ള്‍

കോ​ട്ട​യം: ഗ​ള്‍​ഫി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ര്‍​ക്കം. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലാ
ഗ​ള്‍​ഫി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​തെ ബ​ന്ധു​ക്ക​ള്‍
കോ​ട്ട​യം: ഗ​ള്‍​ഫി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ര്‍​ക്കം. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലാ​ണ് ത​ര്‍​ക്കം. ഏ​ഴ് ദി​വ​സം മു​ന്‍​പാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി സ​ഫി​യ ആ​ണ് മൃ​ത​ദേ​ഹ​വു​മാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ നാ​ല് വ​ര്‍​ഷ​മാ​യി ജ​യ​കു​മാ​റി​ന് ഭാ​ര്യ​യു​മാ​യോ ര​ണ്ട് കു​ട്ടി​ക​ളു​മാ​യോ ബ​ന്ധ​മി​ല്ലെ​ന്നും അ​തി​നാ​ല്‍ ഇയാളുടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നുമാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

വി​വാ​ഹി​ത​നാ​യ ജ​യ​കു​മാ​ര്‍ സ​ഫി​യ​യു​മൊ​ത്തു ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ഫി​യ​യു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി അ​വ​ര്‍ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൃ​ത​ദേ​ഹം എ​ത്തി​യ​ത്. നി​ല​വി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കി​ട​ക്കു​ക​യാ​ണ്. മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം. അല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെന്നുള്ള എൻഒസി ലഭിക്കണം. പോലീസ് അനുമതിയുണ്ടെങ്കിൽ മാത്രമേ മറ്റാർക്കും മൃതദേഹം സംസ്കരിക്കാനാകു.
More in Latest News :