+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട​ലു​ട​മ​യു​ടെ കൊ​ല​പാ​ത​കം; ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍

മ​ല​പ്പു​റം: തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ
ഹോ​ട്ട​ലു​ട​മ​യു​ടെ കൊ​ല​പാ​ത​കം; ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍
മ​ല​പ്പു​റം: തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഫ​ര്‍​ഹാ​ന​യു​ടെ സു​ഹൃ​ത്ത് ആ​ഷി​ഖി​നെ ആ​ണ് ചെ​ര്‍​പ്പു​ള​ശേ​രി​യി​ല്‍​നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ആ​ഷി​ഖും ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റഞ്ഞു. ഇ​യാ​ളെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചെ​ന്ന് ക​രു​തു​ന്ന അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ എ​ത്തി​ച്ചു.

ഇ​തോ​ടെ കേ​സി​ല്‍ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന മൂ​ന്ന് പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല്ല​പ്പെ​ട്ട സി​ദ്ദി​ഖി​ന്‍റെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബി​ലി, സു​ഹൃ​ത്ത് ഫ​ര്‍​ഹാ​ന എ​ന്നി​വ​ര്‍ നേ​ര​ത്തെ ചെ​ന്നൈ​യി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

മ​ല​പ്പു​റം എ​സ്പി അ​ട​ക്ക​മു​ള്ള സം​ഘം അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ചെ​ന്ന് ക​രു​തു​ന്ന ട്രോ​ളി ബാ​ഗ് പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.
More in Latest News :