അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എതിരാളി ആരെന്ന് വെള്ളിയാഴ്ച അറിയാം. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടും.
ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്.
എലിമിനേറ്ററില്‍ ലക്നോ സൂപ്പര്‍ ജയ്ന്റ്സിനെ തകര്‍ത്താണ് മുംബൈ ക്വാളിഫയറില്‍ എത്തിയത്. രോഹിത് ശര്‍മ, ഇഷാന് കിഷന്, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്.
കഴിഞ്ഞ മത്സരത്തില്‍ ബൗളിംഗ് നിരയും തിളങ്ങി. ആകാശ് മധ്വാളിന്റെ അഞ്ചുവിക്കറ്റ് നേട്ടം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
മറുവശത്ത് ഉഗ്രന്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് ആണ് ഗുജറാത്തിന്റെ പ്രതീക്ഷ. വൃദ്ധിമാന്‍ സാഹയും വിജയ് ശങ്കറും ഡേവിഡ് മില്ലറും ഹാര്‍ദിക്കും അവരുടെ ബാറ്റിംഗ് നിരയിലെ ശക്തി സൂചിപ്പിക്കുന്നു.
റാഷിദ് ഖാനും മുഹമ്മദ് ഷമിയും നയിക്കുന്ന ഗുജറാത്ത് ബൗളിംഗ് നിര മുംബൈയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്. ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചിലായിരിക്കും രണ്ടാം ക്വാളിഫയര്‍ മത്സരം. സീസണില്‍ ഇതിന് മുമ്പ് ഇതേ വേദിയില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ജയം ഗുജറാത്തിനായിരുന്നു.