+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ന്‍ കു​മ​ളി​ക്ക​ടു​ത്തു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍

ഇ​ടു​ക്കി: വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്ത് നൂ​റു മീ​റ്റ​ര്‍ അ​ടു​ത്താ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​
അ​രി​ക്കൊ​മ്പ​ന്‍ കു​മ​ളി​ക്ക​ടു​ത്തു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍
ഇ​ടു​ക്കി: വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്ത് നൂ​റു മീ​റ്റ​ര്‍ അ​ടു​ത്താ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​ള്ള സി​ഗ്‌​ന​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് അ​രി​ക്കൊ​മ്പ​നെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.

പ​ല​വ​ട്ടം വെ​ടി​വെ​ച്ച​തി​നു ശേ​ഷ​മാ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്നും പോ​കാ​ന്‍ ത​യ്യാ​റാ​യ​ത്. ഇ​പ്പോ​ള്‍, റോ​സ​പ്പൂ​ക​ണ്ടം ഭാ​ഗ​ത്തു നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ വ​ന​ത്തി​നു​ള്ളി​ല്‍ ആ​ണ് അ​രി​ക്കൊ​മ്പ​നു​ള്ള​ത്.

ജിപിഎസ് കോളറില്‍ നിന്നുള്ള വിവങ്ങളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിക്കുന്നത്. വിഎച്ച്എഫ് ആന്‍റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

തമിഴ്‌നാടിന്‍റെ വനമേഖലയില്‍ ഉള്‍പ്പെടെ യാത്ര ചെയ്ത അരിക്കൊമ്പന്‍ ആറുദിവസം മുന്‍പാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞദിവസം കാട്ടാന തിരിച്ചെത്തിയിരുന്നു.

എന്നാല്‍ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു മടങ്ങാൻ സാധ്യത ഇല്ലെന്ന്‌ വനംകുപ്പ് പറയുന്നു.
More in Latest News :