+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ധ്യ​മ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ത്ര​പ്ര​വ​ർ​ത്ത​ക പ​ത്ര​പ്ര​വ​ർ​ത്ത​കേ​ത​ര ജീ​വ​ന​ക്കാ​രു​ടെ നി​ല​വി​ലെ പെ​ൻ​ഷ​ൻ പ​ദ്ധ​തി മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ലീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക
മാ​ധ്യ​മ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: പ​ത്ര​പ്ര​വ​ർ​ത്ത​ക- പ​ത്ര​പ്ര​വ​ർ​ത്ത​കേ​ത​ര ജീ​വ​ന​ക്കാ​രു​ടെ നി​ല​വി​ലെ പെ​ൻ​ഷ​ൻ പ​ദ്ധ​തി മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ലീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ക്കും.

പെ​ൻ​ഷ​ൻ ച​ട്ടം പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ ഇ​രു​പ​താം സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം ബി.​ടി.​ആ​ർ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് മു​ന്നി​ൽവ​ച്ച ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കും. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യും ത​ങ്ങ​ൾ​ക്ക് കീ​ഴ്പെ​ടാ​ത്ത​വ​രെ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് വാ​യ​ട​പ്പി​ക്കു​ന്നു. ഇ​തി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ ശ​ബ്ദി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :