+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം: പോ​ലീ​സ് ഇ​ന്ന് കോ​ള​ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ആ​ള്‍​മാ​റാ​ട്ട വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ വ്യാ​ഴാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. ര​ണ്ടു​ദി​വ​സം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്
എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം: പോ​ലീ​സ് ഇ​ന്ന് കോ​ള​ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം: ആ​ള്‍​മാ​റാ​ട്ട വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ വ്യാ​ഴാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. ര​ണ്ടു​ദി​വ​സം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നേ​രി​ട്ടെ​ത്തി പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും മു​ന്‍​പ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 12ന് ​കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സി​നാ​ധാ​രം.

കൗ​ണ്‍​സി​ല​ര്‍ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചു ജ​യി​ച്ച പെ​ണ്‍​കു​ട്ടി​ക്ക് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത സം​ഘ​ട​നാ​നേ​താ​വാ​യ കോ​ള​ജി​ലെ ബി​എ​സ്‌സി ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി വി​ശാ​ഖി​ന്‍റെ പേ​രാ​ണ് ന​ല്‍​കി​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തെു​ട​ര്‍​ന്ന് കോ​ള​ജ്പ്രി​ന്‍​സി​പ്പ​ല്‍ ആ​യി​രു​ന്ന ഡോ.​ജി.​ജെ. ഷൈ​ജു​വി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വി​ശാ​ഖി​നെ​തി​രെ​യും കോ​ള​ജ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.​എ​സ്എ​ഫ്‌​ഐ​യും വി​ശാ​ഖി​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.
More in Latest News :