തൃശൂർ: ദേശീയപാതയിൽ തലോർ ജറുസലേമിനു സമീപം നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിന്നിൽ മിനി ബസ് ഇടിച്ച് 23 പേർക്ക് പരിക്ക്.
വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിന്നിലാണ് ബസ് വന്നിടിച്ചത്.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.