+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ല​മെ​ന്‍റ് നി​ർ​മി​ച്ച​ത് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ചു​ടു​ക​ട്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര
പാ​ർ​ല​മെ​ന്‍റ് നി​ർ​മി​ച്ച​ത് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ചു​ടു​ക​ട്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​ർ​ല​മെ​ന്‍റ് പടുത്തുയർത്തിയ​ത് അ​ഹം​ഭാ​വ​ത്തി​ന്‍റെ ചു​ടു​ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും രാ​ഹു​ൽ പ്ര​സ്താ​വി​ച്ചു.

ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി രാ​ഷ്ട്ര​പ​തി​ക്ക് അ​വ​സ​രം ന​ൽ​കാ​ത്ത​തും ച​ട​ങ്ങി​ലേ​ക്ക് അ​വ​രെ ക്ഷ​ണി​ക്കാ​ത്ത​തും രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഇ​തി​നി​ടെ, ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് 19 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ്, സി​പി​ഐ, സി​പി​എം, ആം​ആ​ദ്മി, ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ജെ​ഡി​യു, ആ​ര്‍​ജെ​ഡി, എ​ന്‍​സി​പി, സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം, ​ആ​ര്‍​എ​സ്പി, മു​സ്ലിം ലീ​ഗ്, ഡി​എം​കെ, എം​ഡി​എം​കെ, ആ​ര്‍​എ​ല്‍​ഡി, വി​സി​കെ, ജെ​എം​എം എ​ന്നീ പാ​ര്‍​ട്ടി​ക​ളാ​ണ് ച​ട​ങ്ങി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക.
More in Latest News :