+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ങ്ക പ്രീ​മി​യ​ർ ലീ​ഗി​ലെ ഒ​ത്തു​ക​ളി; വി​ൻ​ഡീ​സ് താ​ര​ത്തി​ന് വി​ല​ക്ക്

ദു​ബാ​യ്: ല​ങ്ക പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ഒ​ത്തു​ക​ളി ന​ട​ത്തി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാറ്റർ ഡെ​വ​ൺ തോ​മ​സി​നെ ഐ​സി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു. 2021ലെ ​എ​ൽ​പി​എ​ല്ലി​ൽ തോ​മ​സ് ഒ​ത്തു​ക​ളി ന​ട​
ല​ങ്ക പ്രീ​മി​യ​ർ ലീ​ഗി​ലെ ഒ​ത്തു​ക​ളി; വി​ൻ​ഡീ​സ് താ​ര​ത്തി​ന് വി​ല​ക്ക്
ദു​ബാ​യ്: ല​ങ്ക പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ഒ​ത്തു​ക​ളി ന​ട​ത്തി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാറ്റർ ഡെ​വ​ൺ തോ​മ​സി​നെ ഐ​സി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു.

2021-ലെ ​എ​ൽ​പി​എ​ല്ലി​ൽ തോ​മ​സ് ഒ​ത്തു​ക​ളി ന​ട​ത്തി​യെ​ന്നും അ​ബു​ദാ​ബി ടി -10 ​ലീ​ഗ്, ക​രി​ബീ​യ​ൻ പ്രീ​മി​യ​ർ ലീ​ഗ് എ​ന്നീ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കി​ടെ ഒ​ത്തു​ക​ളി​ ഏജന്‍റുമാർ സ​മീ​പി​ച്ച വി​വ​രം താ​രം ഐ​സി​സി​യെ അ​റി​യി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ​ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

14 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് തോമസിന് ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നി​ടെ താരം അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം.

ഒ​രു ടെ​സ്റ്റി​ലും 21 ഏ​ക​ദി​ന​ത്തി​ലും 12 ട്വ​ന്‍റി -20 മ​ത്സ​ര​ങ്ങ​ളി​ലും തോ​മ​സ് വി​ൻ​ഡീ​സ് കു​പ്പാ​യം അ​ണി​ഞ്ഞി​ട്ടു​ണ്ട്. യു​എ​ഇ​യ്ക്കെ​തി​രെ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ തോ​മ​സ് ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
More in Latest News :