+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലെ തീ​പി​ടി​ത്തം: അ​ട്ടി​മ​റി സാധ്യത സം​ശ​യി​ക്കു​ന്നി​ല്ലെ​ന്ന് കെ​എം​എ​സ്‌​സി​എ​ല്‍ എം​ഡി

തി​രു​വ​ന​ന്ത​പു​രം: തുന്പ കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി സാധ്യത സം​ശ​യി​ക്കു​ന്നി​ല്ലെ​ന്ന്
കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലെ തീ​പി​ടി​ത്തം: അ​ട്ടി​മ​റി സാധ്യത സം​ശ​യി​ക്കു​ന്നി​ല്ലെ​ന്ന്  കെ​എം​എ​സ്‌​സി​എ​ല്‍ എം​ഡി
തി​രു​വ​ന​ന്ത​പു​രം: തുന്പ കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി സാധ്യത സം​ശ​യി​ക്കു​ന്നി​ല്ലെ​ന്ന് കെ​എം​എ​സ്‌​സി​എ​ല്‍ എം​ഡി ജീ​വ​ന്‍ ബാ​ബു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

കൊ​ല്ല​ത്ത് തീ​പി​ടി​ത്തം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ല്‍ നി​ന്നും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് വൈ​ദ്യു​തി ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നും രാ​സപ​ദാ​ര്‍​ഥ​ങ്ങ​ളും ഒ​രു​മി​ച്ച് സൂ​ക്ഷി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ക്കും. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്നും എം​ഡി അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ 1.30ഓ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തിൽ വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗോ​ഡൗ​ണ്‍ വ​ലി​യ ശ​ബ്ദ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട അ​വ​ശി​ഷ്ടം ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ചാ​ക്ക യൂ​ണി​റ്റി​ലെ ഫ​യ​ര്‍​മാ​ന്‍ ജെ.​എ​സ്. ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്.
More in Latest News :