+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഡ്രോ​ൺ കാ​മ​റ വി​ദ​ഗ്ധ​നും എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ ഇ​ടു​ക്കി സ്വ​ദേ​ശി അ​ണ​ക്ക​ര കു​ന്ന​ത്ത് മ​റ്റം അ​നീ​ഷ് ആ​ന്‍റ​ണി (23) ആ​ണ് പി​
കോ​ട്ട​യ​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഡ്രോ​ൺ കാ​മ​റ വി​ദ​ഗ്ധ​നും എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ ഇ​ടു​ക്കി സ്വ​ദേ​ശി അ​ണ​ക്ക​ര കു​ന്ന​ത്ത് മ​റ്റം അ​നീ​ഷ് ആ​ന്‍റ​ണി (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു മ​രു​ന്നു മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ. നാ​ല് ഗ്രാം ​എം​ഡി​എം​എ​യും ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും എ​ക്സൈ​സ് ക​ണ്ടെ​ത്തി.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ എം​ഡി​എം​എ കൈ​മാ​റാ​റു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഴ്ച​ക​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വേ​ഷം മാ​റി എ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ക​യും, പി​ന്നീ​ട് എം​ഡി​എം​എ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​റു​ക​ച്ചാ​ൽ നെ​ടു​ങ്കു​ന്ന​ത്ത് വ​ച്ച് കൈ​മാ​റു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

18നും 23​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ഇ​ര​ക​ളാ​യി​രു​ന്ന​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
More in Latest News :