+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലത്തെ കാട്ടുപോത്തിനെ കാണാനില്ല; വനത്തിനുള്ളിലേക്ക് മടങ്ങിയതാവാമെന്ന് വനംവകുപ്പ്

കൊല്ലം: ചടയമംഗലത്തെ മൂന്നുപഞ്ചായത്തുകളിലെ ജനവാസമേഖലളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിപരത്തിയിരുന്ന കാട്ടുപോത്തിനെ ഞായറാഴ്ച വൈകുന്നേരം മുതൽ കാണാനില്ല. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കടന്നതാവാമെന്ന നിഗമ
കൊല്ലത്തെ കാട്ടുപോത്തിനെ കാണാനില്ല; വനത്തിനുള്ളിലേക്ക് മടങ്ങിയതാവാമെന്ന് വനംവകുപ്പ്
കൊല്ലം: ചടയമംഗലത്തെ മൂന്നുപഞ്ചായത്തുകളിലെ ജനവാസമേഖലളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിപരത്തിയിരുന്ന കാട്ടുപോത്തിനെ ഞായറാഴ്ച വൈകുന്നേരം മുതൽ കാണാനില്ല. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കടന്നതാവാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

കാട്ടുപോത്തിനുവേണ്ടി നടത്തിവന്ന തെരച്ചിൽ ഞായറാഴ്ച വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർത്തിവച്ചിരിക്കുകയാണ്. ആയൂർ ഭാഗത്ത് രണ്ട് ദിവസം മുന്പ് കണ്ട കാട്ടുപോത്തിനെ പിന്നീട് ചടയമംഗലത്ത് ഇടുക്കുപാറ ഭാഗത്താണ് കണ്ടത്.

ഞായറാഴ്ച വൈകുന്നേരം ഫിൽഗിരിയിലെ ജനവാസമേഖലയിൽ കണ്ട കാട്ടുപോത്തിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇവിടെയുള്ള റബർ തോട്ടങ്ങളിലൂടെ വനത്തിനുള്ളിലേക്ക് കടന്നിരിക്കമെന്നാണ് വനപാലകർ നൽകുന്ന സൂചന.
More in Latest News :