+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​തീ​ഷ് കു​മാ​റും തേ​ജ​സ്വി യാ​ദ​വും ഇ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ കാ​ണും

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വും തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ
നി​തീ​ഷ് കു​മാ​റും തേ​ജ​സ്വി യാ​ദ​വും ഇ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ കാ​ണും
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വും തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

രാ​ജ്യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണി​ത്.

യോ​ഗ​ത്തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​ർ, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ, തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​ർ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന അ​ധി​കാ​രം എ​ങ്ങ​നെ എ​ടു​ത്തു​ക​ള​യാ​ൻ ക​ഴി​യു​മെ​ന്ന് നീ​തീ​ഷ് കു​മാ​ർ ചോ​ദി​ച്ചു. ഇ​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്, ഞ​ങ്ങ​ൾ അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​നൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​ല​പാ​ട് അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും നി​തീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :