+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ര​ങ്ങ​ൾ ത​യാ​റാ​ണെ​ങ്കി​ൽ നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​ർ; വെ​ല്ലു​വി​ളി​ച്ച് ബ്രി​ജ് ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്ന് ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. ഗു​സ്തി താ​ര​ങ്ങ​ളാ‍​യ ബ​ജ്‌​റം​ഗ് പു​നി​യ, വി​നേ​ഷ
താ​ര​ങ്ങ​ൾ ത​യാ​റാ​ണെ​ങ്കി​ൽ നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​ർ; വെ​ല്ലു​വി​ളി​ച്ച് ബ്രി​ജ് ഭൂ​ഷ​ൺ
ന്യൂ​ഡ​ൽ​ഹി: നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്ന് ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. ഗു​സ്തി താ​ര​ങ്ങ​ളാ‍​യ ബ​ജ്‌​റം​ഗ് പു​നി​യ, വി​നേ​ഷ് ഫോ​ഗ​ട്ട് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നും ബി​ജെ​പി എം​പി കൂ​ടി​യാ​യ ബ്രി​ജ് ഭൂ​ഷ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ബി​ജെ​പി എം​പി​യു​ടെ വെ​ല്ലു​വി​ളി.

ബ​ജ്‌​റം​ഗ് പു​നി​യ, വി​നേ​ഷ് ഫോ​ഗ​ട്ട് നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ങ്കി​ൽ താ​നും ത​യാ​ർ. മാ​ധ്യ​മ​ങ്ങ​ളെ വി​ളി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്നും ബ്രി​ജ് ഭൂ​ഷ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ത​നി​ക്കെ​തി​രാ​യ ഒ​രു ആ​രോ​പ​ണ​മെ​ങ്കി​ലും തെ​ളി​യി​ച്ചാ​ൽ തൂ​ങ്ങി​മ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. താ​ൻ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ‌ ഒ​ഴി​കെ ആ​രോ​ടെ​ങ്കി​ലും ചോ​ദി​ക്കാ​നും ബ്രി​ജ് ഭൂ​ഷ​ൺ പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ദി​നം പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ വ​നി​താ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​മെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​സ്തി താ​ര​ങ്ങ​ൾ പു​തി​യ സ​ര​മ​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന​ത്.

ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​ര​ങ്ങ​ള്‍ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​രു​ന്നു. ന​ല്‍​കി​യ സ​മ​യം ഞാ​യ​റാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് പു​തി​യ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :