+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​പി​എ​ൽ കാ​ണാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​രം കാ​ണാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നും സ്റ്റേ​ഡി​യ​ത്തി​ൽ ത​ട​ഞ്ഞെ​ന്നും ഗു​സ്തി താ​ര​ങ്ങ​ൾ. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ
ഐ​പി​എ​ൽ കാ​ണാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​രം കാ​ണാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നും സ്റ്റേ​ഡി​യ​ത്തി​ൽ ത​ട​ഞ്ഞെ​ന്നും ഗു​സ്തി താ​ര​ങ്ങ​ൾ. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ദ​റി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ഗു​സ്തി താ​ര​ങ്ങ​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ‌

ഡ​ൽ​ഹി ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്-ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മ​ത്സ​രം കാ​ണാ​നെ​ത്തി​യ താ​ര​ങ്ങ​ളെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ത​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി ടോ​ക്കി​യോ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് ബ​ജ്‌​രം​ഗ് പു​നി​യ പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ പ​ക്ക​ൽ മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും സ്റ്റേ​ഡി​യ​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ല. എ​ന്തു​കൊ​ണ്ടെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യേ​ണ്ട​തു​ണ്ട് പു​നി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ക്ഷി മാ​ലി​ക്കും വി​നേ​ഷ് ഫോ​ഗ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ഗു​സ്തി താ​ര​ങ്ങ​ളും പു​നി​യ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
More in Latest News :