+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് അ​വാ​ര്‍​ഡ് കി​ട്ടും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് അ​വാ​ര്‍​ഡ് കി​ട്ടു​മെ​ന്ന് മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേറി​യ​റ്റ
അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് അ​വാ​ര്‍​ഡ് കി​ട്ടും: ര​മേ​ശ് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് അ​വാ​ര്‍​ഡ് കി​ട്ടു​മെ​ന്ന് മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേറി​യ​റ്റ് വ​ള​യ​ല്‍ സ​മ​ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ​ല്ലാം പ്ര​തി​പ​ക്ഷം പു​റ​ത്തു​കൊ​ണ്ടു​ വരും. രേ​ഖ​ക​ളു​ടെ പി​ന്‍​ബ​ല​മി​ല്ലാ​തെ പ്ര​തി​പ​ക്ഷം ഒ​രാ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. പാ​വ​പ്പെ​ട്ട​വ​രെ പി​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് കീ​ശ വീ​ര്‍​പ്പി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് എ​ഐ കാ​മ​റാ ഇ​ട​പാ​ടി​ല്‍ ന​ട​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ഇ​തും പ്ര​തി​പ​ക്ഷം വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കി​ല്ല. അ​ത് ച​വ​റ്റു​കു​ട്ട​യി​ല്‍ ഇ​ടേ​ണ്ട റി​പ്പോ​ര്‍​ട്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന അ​ഴി​മ​തി​ക്കെ​ല്ലാം ഇടതുമുന്നണി വെ​ള്ള​പൂ​ശു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോപി​ച്ചു. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം തു​ട​രും. സെ​ക്ര​ട്ടേറി​യ​റ്റ് വ​ള​യ​ല്‍ സ​മ​ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :