+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ല്‍​സി: 99.70 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.70 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ജ​യ ശ​ത​മാ​നം കൂ​ടി. 0.44 ശ​ത​മാ​ന
എ​സ്എ​സ്എ​ല്‍​സി: 99.70 ശ​ത​മാ​നം വി​ജ​യം
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.70 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ജ​യ ശ​ത​മാ​നം കൂ​ടി. 0.44 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധ​ന. 99.26 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ​വ​ര്‍​ഷ​ത്തെ വി​ജ​യം. തിരുവനന്തപുരത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടിയാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍. വിജയശതമാനം 99.94. ഏ​റ്റ​വും കു​റ​വ് വി​ജ​യം വ​യ​നാ​ട് ജി​ല്ല​യി​ല്‍. 98.41 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പാ​ലാ, മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ ജി​ല്ല​ക​ള്‍​ക്ക് 100 ശ​ത​മാ​നം വി​ജ​യം.

68,604 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ഴു​വ​ന്‍ വിഷയങ്ങൾക്കും എ ​പ്ല​സ് ല​ഭി​ച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾ കൂടുതൽ മലപ്പുറം ജില്ലയിലാണ്. 4,856 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് മുഴുവൻ എ ​പ്ല​സ് ല​ഭി​ച്ച​ത്.

എ​സ്എ​സ്എ​ല്‍​സി പ്രൈ​വ​റ്റ് പു​തി​യ സ്‌​കീം പ​രീ​ക്ഷാ (2020, 2021, 2022,) എ​ഴു​തി​യ​വ​ര്‍- 150. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 100. വി​ജ​യ ശ​ത​മാ​നം- 66.67.

എ​സ്എ​സ്എ​ല്‍​സി പ്രൈ​വ​റ്റ് പ​ഴ​യ സ്‌​കീം പ​രീ​ക്ഷാ എ​ഴു​തി​യ​വ​ര്‍ (2017, 2018, 2019-ല്‍ ​പ​രാ​ജ​യ​പ്പെ​ട്ട​വ​ര്‍)- 45. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 29. വി​ജ​യ ശ​ത​മാ​നം- 64.44.

ഗ​ള്‍​ഫ് സെ​ന്‍റ​റു​ക​ളു​ടെ പ​രീ​ക്ഷാ ഫ​ലം:

ആ​കെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍- എ​ട്ട്. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍- 518. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 504. വി​ജ​യ ശ​ത​മാ​നം- 97.3. നാ​ല് ഗ​ള്‍​ഫ് സെ​ന്‍റ​റു​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

ല​ക്ഷ​ദ്വീ​പ് സെ​ന്‍റ​ര്‍:

എ​ട്ട്. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍- 289. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 283. വി​ജ​യ ശ​ത​മാ​നം- 97.92. നാ​ല് ല​ക്ഷ​ദ്വീ​പ് സെ​ന്‍റ​റു​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ സെ​ന്‍റ​ര്‍- ബി​കെ​എം​എം എ​ച്ച്എ​സ്എ​സ് എ​ട​രി​ക്കോ​ട് മ​ല​പ്പു​റം.1876 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ സെ​ന്‍റ​ര്‍- എ​ച്ച്എം​എ​ച്ച്എ​സ്എ​സ് ര​ണ്ടാ​ര്‍​ക്ക​ര, എ​റ​ണാ​കു​ളം. ഒ​റ്റ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

ജി​എ​ച്ച്എ​ല്‍​സി​സി പ​രീ​ക്ഷ ഫ​ലം:

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍- 47. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍- 2914. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 2913. വി​ജ​യ ശ​ത​മാ​നം- 99.9. മു​ഴു​വ​ന്‍ എ ​പ്ല​സ് ല​ഭി​ച്ച​വ​ര്‍- 288.

എ​സ്എ​സ്എ​ല്‍​സി എ​ച്ച്‌​ഐ പ​രീ​ക്ഷാ ഫ​ലം:

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍- 29. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍- 227. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 226. വി​ജ​യ ശ​ത​മാ​നം- 99.55. മു​ഴു​വ​ന്‍ എ ​പ്ല​സ് ല​ഭി​ച്ച​വ​ര്‍- 37.

എ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം:

പ​രീ​ക്ഷാ കേ​ന്ദ്രം- കേ​ര​ള​ക​ലാ​മ​ണ്ഡലം ആ​ര്‍​ട്ട് സ്‌​കൂ​ള്‍. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍- 60. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 53. വി​ജ​യ ശ​ത​മാ​നം- 88.33.

മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​പ​രി പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ സ്‌​കൂ​ളു​ക​ളു​ടെ എ​ണ്ണം: സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍- 953. എ​യ്ഡ​ഡ് സ്‌​കൂ​ള്‍- 1291. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ള്‍- 439.

ടി​എ​ച്ച്എ​സ്എ​ല്‍​സി എ​ച്ച്എ പ​രീ​ക്ഷ ഫ​ലം:

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍- ര​ണ്ട്. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍- 13. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍- 13. വി​ജ​യ ശ​ത​മാ​നം- 100.

പ​രീ​ക്ഷാ​ ഫ​ല​മ​റി​യാ​ന്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം നാ​ല് വി​വി​ധ ഔ​ദ്യോ​ഗി​ക വെ​ബ്സെ​റ്റു​ക​ളി​ലും ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​ണ്.

ഫ​ലം www.results.kite.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ലും 'സ​ഫ​ലം' എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലും പ​രീ​ക്ഷാ​ഫ​ലം പ​രി​ശോ​ധി​ക്കാം.

keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കും.

ഈ ​വ​ര്‍​ഷം 4,19,128 റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളും 195 പ്രൈ​വ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പ്ല​സ് ടു ​ഫ​ലം മേ​യ് 25-നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ഫ​ലം പ​രി​ശോ​ധി​ക്കാ​ൻ ഇ​വി​ടെ ക്ലി​ക്ക് ചെ​യ്യു​ക
More in Latest News :