കൊല്ലം: ഇടമുളയ്ക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വൃദ്ധന് കൊല്ലപ്പെട്ടു. കൊടിഞ്ഞാല്‍ സ്വദേശി വര്‍ഗീസ് (60) ആണ് മരിച്ചത്.
രാവിലെ വീട്ടുപറമ്പില്‍ നില്‍ക്കുകയായിരുന്ന വര്‍ഗീസിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ദുബായില്‍നിന്ന് എത്തിയത്.
വനമേഖലയില്‍ നിന്ന് അകലെയുള്ള സ്ഥലമാണിത്. പ്രദേശത്ത് ഇതുവരെ വന്യജീവി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.