ഗാംഗ്ടോക്ക്: കിഴക്കൻ സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് 23 വിദ്യാർഥികൾ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. വിദ്യാർഥികൾക്ക് പുറമേ ഡ്രൈവറും രണ്ട് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. 12 പേരുടെ നില ഗുരുതരമാണ്.
കിഴക്കൻ സിക്കിമിലെ മഖയുടെ പ്രാന്തപ്രദേശത്തുള്ള സിംഗ്ബെൽ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ 12 പേരെ ഗാംഗ്ടോക്കിലെ എസ്ടിഎൻഎം മൾട്ടിസ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ സിങ്തം ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.