കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപ്പം എത്തിയ ആള് ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ക്കെതിരേ അസഭ്യവര്‍ഷവും നടത്തുകയും ചെയ്തതായി പരാതി.
സംഭവത്തില്‍ ആലപ്പുഴ സ്വദേശി അനില്‍ കുമാറിനെതിരേ കേസെടുത്തു. ആശുപത്രി സംരക്ഷണനിയമ പ്രകാരമാണ് കേസ്. ബുധനാഴ്ച രാത്രി 11.30നായിരുന്നു ഇയാളുടെ അതിക്രമം. പോലീസും ജീവനക്കാരും ചേർന്നാണ് പ്രതിയെ കീഴടക്കിയത്.
എന്നാല്‍ അനില്‍ കുമാര്‍ ജീവനക്കാരെ ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്ന് പോലിസ് പറയുന്നു. കൃത്യനിര്‍വഹണം തടസപെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.