+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ​വ​ണ്ടി​ക​ള്‍ ത​ട​ഞ്ഞ​ത് ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കേ​ണ്ട ന​ട​പ​ടി: കൊ​ച്ചി മേ​യ​ര്‍

കൊ​ച്ചി: മാ​ലി​ന്യ​ങ്ങ​ളു​മാ​യി ബ്ര​ഹ്മ​പു​ര​ത്തേ​യ്ക്ക് പോ​യ കോ​ര്‍​പ​റേ​ഷ​ന്‍റെ ലോ​റി ത​ട​ഞ്ഞ സം​ഭ​വം നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് കൊ​ച്ചി മേ​യ​ര്‍ എം.​അ​നി​ല്‍​കു​മാ​ര്‍. ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കേ
കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ​വ​ണ്ടി​ക​ള്‍ ത​ട​ഞ്ഞ​ത് ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കേ​ണ്ട ന​ട​പ​ടി: കൊ​ച്ചി മേ​യ​ര്‍
കൊ​ച്ചി: മാ​ലി​ന്യ​ങ്ങ​ളു​മാ​യി ബ്ര​ഹ്മ​പു​ര​ത്തേ​യ്ക്ക് പോ​യ കോ​ര്‍​പ​റേ​ഷ​ന്‍റെ ലോ​റി ത​ട​ഞ്ഞ സം​ഭ​വം നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് കൊ​ച്ചി മേ​യ​ര്‍ എം.​അ​നി​ല്‍​കു​മാ​ര്‍. ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കേ​ണ്ട ന​ട​പ​ടി​യാ​ണി​തെ​ന്നും മേ​യ​ര്‍ പ്ര​തി​ക​രി​ച്ചു.

മ​ന്ത്രി​മാ​ര്‍ അ​ട​ക്കം പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ഇ​ത്. ബോ​ധ​പൂ​ര്‍​വ​മാ​യ രാ​ഷ്ട്രീ​യ ന​ട​പ​ടി​യാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ്യു​ന്ന​തെ​ന്നും മേ​യ​ര്‍ വി​മ​ര്‍​ശി​ച്ചു

ഇ​ന്ന് രാ​വി​ലെ​യാ​ണ് ബ്ര​ഹ്മ​പു​ര​ത്തേ​യ്ക്ക് പോ​യ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ​ലോ​റി ചെ​മ്പു​മു​ക്കി​ല്‍ വ​ച്ച് ത​ട​ഞ്ഞ​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു പോ​കു​ന്ന​തെ​ന്ന് അ​ജി​ത പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍ മാ​ലി​ന്യം കൊ​ണ്ടു പോ​കു​ന്നു​ണ്ടെ​ങ്കി​ല്‍ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​വും കൊ​ണ്ടു​പോ​ക​ണം.

കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍റെ മാ​ത്രം മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ മാ​ലി​ന്യ​വ​ണ്ടി തൃ​ക്കാ​ക്ക​ര​യി​ലൂ​ടെ ക​ട​ത്തി​വി​ടി​ല്ലെ​ന്നും അ​ജി​ത പ​റ​ഞ്ഞു.
More in Latest News :