+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ത്തി​ഹാ​ദി​ൽ ഗോ​ൾ​മ​ഴ; റ​യ​ലി​നെ ത​ക​ർ​ത്ത് മാ​ൻ. സി​റ്റി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ഗോ​ൾ​മ​ഴ പെ​യ്യി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ൽ. ആ​വേ​ശ​ക​ര​മാ​യ ര​ണ്ടാം​പാ​ദ സെ​മി ഫൈ​ന​ലി​ൽ സി​റ്റി 40ന് ​
എ​ത്തി​ഹാ​ദി​ൽ ഗോ​ൾ​മ​ഴ; റ​യ​ലി​നെ ത​ക​ർ​ത്ത് മാ​ൻ. സി​റ്റി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ
മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ഗോ​ൾ​മ​ഴ പെ​യ്യി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ൽ. ആ​വേ​ശ​ക​ര​മാ​യ ര​ണ്ടാം​പാ​ദ സെ​മി ഫൈ​ന​ലി​ൽ സി​റ്റി 4-0ന് ​റ​യ​ലി​നെ തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ അ​ഗ്രി​ഗേ​റ്റ് സ്കോ​ർ 5-1ന്‍റെ ജ​യ​വു​മാ​യി സി​റ്റി ക​ലാ​ശ​പ്പോ​രി​ന് അ​ര്‍​ഹ​ത നേ​ടി.

ബെ​ർ​നാ​ർ​ഡോ സി​ൽ​വ സി​റ്റി​ക്ക് വേ​ണ്ടി ഇ​ര​ട്ട​ഗോ​ൾ നേ​ടി. 23, 37 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സി​ൽ​വ​യു​ടെ ഗോ​ളു​ക​ൾ. മാ​നു​വ​ൽ അ​കാ​ൻ​ജി (76'), ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് (90+1) എ​ന്നി​വ​രാ​ണ് സി​റ്റി​യു​ടെ മ​റ്റു​ള്ള ഗോ​ൾ സ്കോ​റ​ർ​മാ​ർ.

ജൂ​ൺ 11ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്‍റ​ർ മി​ലാ​നാ​ണ് സി​റ്റി​യു​ടെ എ​തി​രാ​ളി. എ​സി മി​ലാ​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-0ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്‍റ​ർ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.
More in Latest News :