+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഴി​മ​തി​ക്കേ​സ്; മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ർ​ക്കോ​സി​യു​ടെ അ​പ്പീ​ൽ ത​ള്ളി

പാ​രി​സ്: അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് നി​ക്കൊ​ളാ​സ് സ​ർ​ക്കോ​സി ന​ൽ​കി​യ അ​പ്പീ​ൽ പാ​രി​സ് കോ​ട​തി ത​ള്ളി. മൂ​ന്ന് വ​ർ​ഷ​ത്തെ ത
അ​ഴി​മ​തി​ക്കേ​സ്; മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ർ​ക്കോ​സി​യു​ടെ അ​പ്പീ​ൽ ത​ള്ളി
പാ​രി​സ്: അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് നി​ക്കൊ​ളാ​സ് സ​ർ​ക്കോ​സി ന​ൽ​കി​യ അ​പ്പീ​ൽ പാ​രി​സ് കോ​ട​തി ത​ള്ളി. മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ർ​ക്കോ​സി​യു​ടെ ആ​വ​ശ്യം കോ​ട​തി നി​രാ​ക​രി​ച്ചു.

എ​ന്നാ​ൽ ശി​ക്ഷാ​കാ​ലാ​വ​ധി​യി​ൽ ര​ണ്ട് വ​ർ​ഷം വെ​ട്ടി​ച്ചു​രു​ക്കാ​മെ​ന്നും ശേ​ഷി​ക്കു​ന്ന ഒ​രു വ​ർ​ഷം ഇ​ല​ക്ട്രോ​ണി​ക് ബ്രേ​സ്‌​ലെ​റ്റ് ധ​രി​ച്ച് വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​യി​രി​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ഭ​ര​ണ​ഘ​ട​നാ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​തി​ൽ നി​ന്ന് സ​ർ​ക്കോ​സി​യെ കോ​ട​തി വി​ല​ക്കു​ക​യും ചെ​യ്തു.

2021-ലാ​ണ് സ​ർ​ക്കോ​സി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഫോ​ൺ ലൈ​നു​ക​ൾ ചോ​ർ​ത്തി​യാ​ണ് സ​ർ​ക്കോ​സി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പാ​രി​സ് കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ ഫ്രാ​ൻ​സി​ലെ അ​ത്യു​ന്ന​ത അ​പ്പീ​ൽ സം​വി​ധാ​ന​മാ​യ ക​സേ​ഷ​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കോ​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു.
More in Latest News :