+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

16 വ​യ​സു​കാ​രി ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് കു​ട്ടി മ​രി​ച്ചു; വാ​ഹ​ന​യു​ട​മ​യാ​യ പി​താ​വി​നെ​തി​രെ കേ​സ്

മും​ബൈ: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് 12 വ​യ​സു​ള്ള സു​ഹൃ​ത്ത് മ​രി​ച്ച സം​ഭ​വ​ത്തി​ൽ, വാ​ഹ​ന​യു​ട​മ​യാ​യ പി​താ​വ് അ​റ​സ്റ്റി​ൽ. മും​ബൈ സ്വ​ദേ​ശി​യാ​യ അ​മ​ർ ദോം​ബെ​യ്
16 വ​യ​സു​കാ​രി ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് കു​ട്ടി മ​രി​ച്ചു; വാ​ഹ​ന​യു​ട​മ​യാ​യ പി​താ​വി​നെ​തി​രെ കേ​സ്
മും​ബൈ: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് 12 വ​യ​സു​ള്ള സു​ഹൃ​ത്ത് മ​രി​ച്ച സം​ഭ​വ​ത്തി​ൽ, വാ​ഹ​ന​യു​ട​മ​യാ​യ പി​താ​വ് അ​റ​സ്റ്റി​ൽ. മും​ബൈ സ്വ​ദേ​ശി​യാ​യ അ​മ​ർ ദോം​ബെ​യ്ക്കെ​തി​രെ​യാ​ണ് മ​ക​ൾ സൃ​ഷ്ടി​ച്ച വാ​ഹ​നാ​പ​ക​ട​ത്തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മേ​യ് 10-ന് ​മു​ലു​ന്ദി​ലെ കേ​ൽ​ക്കാ​ർ കോ​ള​ജ് മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 16 വ​യ​സു​കാ​രി​യാ​യ കു​ട്ടി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സു​ഹൃ​ത്താ​യ 12 വ​യ​സു​കാ​രി ദി​ഷ അം​ബേ​ർ​ക്ക​റു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്പീ​ഡ് ബ്രേ​ക്ക​റി​ൽ ക​യ​റി​യ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഇ​രു​വ​രും താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അം​ബേ​ർ​ക്ക​റെ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ സ്കൂ​ട്ട​ർ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ച്ച പി​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
More in Latest News :