+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം, പിന്നാലെയുണ്ട്: കമ്മീഷണര്‍

കൊച്ചി: ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കു പിന്നാലെ പോലീസുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമൻ. ലഹരി ഉപയോഗിക്കുന്ന താരങ്ങളെയെല്ലാം പോലീസിന് അറിയാം. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്ക
ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം, പിന്നാലെയുണ്ട്: കമ്മീഷണര്‍
കൊച്ചി: ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കു പിന്നാലെ പോലീസുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമൻ. ലഹരി ഉപയോഗിക്കുന്ന താരങ്ങളെയെല്ലാം പോലീസിന് അറിയാം. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഇവര്‍ മയക്കുമരുന്ന് ഏത് സ്ഥലത്ത് വച്ച് ഉപയോഗിച്ചാലും അത് കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര്‍ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിനെ വിന്യസിച്ച ശേഷം ലഹരി ഉപയോഗം കുറഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു.

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് മുൻപ് ഭരണസമിതിയംഗമായ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ നടന്‍റെ വണ്ടി എക്സൈസ് നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നാണ് അന്ന് നടൻ ബാബുരാജ് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പോലീസിന്‍റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പോലീസിനു ലഭിക്കുന്നതെന്നും അദേഹം പറഞ്ഞിരുന്നു.

സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കിൽ അവരെ നിയമപാലകർക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പർ അടുത്തിടെ അറിയിച്ചിരുന്നു. മലയാള സിനിമയിൽ പല താരങ്ങളും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നടൻ ടിനി ടോമും വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ ലഹരിയോടുള്ള ഭയം മൂലം അവസരം വേണ്ടെന്നു വച്ചെന്നും ടിനി പറഞ്ഞു.
More in Latest News :