വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലെ ഹോസ്റ്റൽ കെട്ടിടത്തിന് തീപിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
നഗരത്തിലെ ലോഫേസ് ലോഡ്ജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച പുലർച്ചെ(പ്രാദേശിക സമയം) ആണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ 20 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
അഗ്നിബാധയെത്തുടർന്ന് ടെറസിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ പോലീസ്, തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെന്നും മനഃപൂർവം സൃഷ്ടിച്ച അഗ്നിബാധയാണോ ഇതെന്ന് സംശയിക്കുന്നതായും അറിയിച്ചു.