+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യു​ടെ 82-ാം ഗ്രാ​ൻ​ഡ്മാ​സ്റ്റ​റായി വി. ​പ്ര​ണീ​ത്

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ചെ​സി​ന് അ​ഭി​മാ​ന​മാ​യി മ​റ്റൊ​രു ഗ്രാ​ൻ​ഡ്മാ​സ്റ്റ​റു​ടെ ഉ​ദ​യം. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ 15 വ​യ​സു​കാ​ര​ൻ വി. ​പ്ര​ണീ​ത് ആ​ണ് 2,500 ഇ​ലോ പോ​യി​ന്‍റു​ക​ൾ മ​റി​ക​ട​ന്ന് ഗ്
ഇ​ന്ത്യ​യു​ടെ 82-ാം ഗ്രാ​ൻ​ഡ്മാ​സ്റ്റ​റായി വി. ​പ്ര​ണീ​ത്
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ചെ​സി​ന് അ​ഭി​മാ​ന​മാ​യി മ​റ്റൊ​രു ഗ്രാ​ൻ​ഡ്മാ​സ്റ്റ​റു​ടെ ഉ​ദ​യം. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ 15 വ​യ​സു​കാ​ര​ൻ വി. ​പ്ര​ണീ​ത് ആ​ണ് 2,500 ഇ​ലോ പോ​യി​ന്‍റു​ക​ൾ മ​റി​ക​ട​ന്ന് ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി സ്വ​ന്ത​മാ​ക്കി​യ​ത്.

ബാ​കു ഓ​പ്പ​ണി​ൽ യു​എ​സ് താ​രം ഹാ​ൻ​സ് നീ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​യു​ടെ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ട്ടി​ക​യി​ലെ 82-ാമ​നാ​യി പ്ര​ണീ​ത് ത​ന്‍റെ പേ​രു​ചേ​ർ​ത്ത​ത്. ജ​യ​ത്തോ​ടെ പ്ര​ണീ​തി​ന് 2,500.50 ഇ​ലോ പോ​യി​ന്‍റു​ക​ളാ​യി.

ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള ആ​ദ്യ നോം 2022 ​മാ​ർ​ച്ചി​ലാ​ണ് പ്ര​ണീ​ത് നേ​ടി​യ​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റ​ർ പ​ദ​വി​യു​ടെ പ​കി​ട്ടു​മാ​യി 2022 ജൂ​ലൈ​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബി​യെ​ൽ മാ​സ്റ്റേ​ഴ്സ് പോ​രി​നി​റി​ങ്ങി​യ താ​രം ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ര​ണ്ടാം ജി​എം നോ​മും സ്വ​ന്ത​മാ​ക്കി. ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കി​പ്പു​റം ഫോ​ർ​മെ​ന്‍റേ​റ ഓ​പ്പ​ണി​ലാ​ണ് മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ ജി​എം നോം ​പ്ര​ണീ​ത് നേ​ടി​യ​ത്.
More in Latest News :