+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ജ​യ​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​യു​ടെ സി.​കെ രാ​മ​മൂ​ര്‍​ത്തി വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​മ്യ റെ​ഡ്ഡി​യെ 16 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്
ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ജ​യ​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​യു​ടെ സി.​കെ രാ​മ​മൂ​ര്‍​ത്തി വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​മ്യ റെ​ഡ്ഡി​യെ 16 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് രാ​മ​മൂ​ര്‍​ത്തി വി​ജ​യി​ച്ച​ത്.

ജ​യ​ന​ഗ​റി​ലെ എ​സ്എ​സ്എം​ആ​ര്‍​വി കോ​ള​ജി​ല്‍ വ​ച്ച് വോ​ട്ടെ​ണ്ണി​യ​തി​ന് ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ​ലം പു​റ​ത്തു​വി​ട്ട​ത്.

നേ​ര​ത്തെ, രാ​മ​മൂ​ർ​ത്തി​യേ​ക്കാ​ൾ 296 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്നു സൗ​മ്യ റെ​ഡ്ഡി. തു​ട‌​ർ​ന്ന് പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ വീ​ണ്ടും എ​ണ്ണ​ണ​മെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നോ​ട് രാ​മ​മൂ​ർ​ത്തി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

രാ​മ​മൂ​ർ​ത്തി​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ വീ​ണ്ടു​മെ​ണ്ണാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​കെ. ശി​വ​കു​മാ​റും പാ​ർ​ട്ടി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​മ​ലിം​ഗ റെ​ഡ്ഡി​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും രം​ഗ​ത്തെ​ത്തി.

രാ​മ​മൂ​ർ​ത്തി​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി അ​വ​ർ ആ​രോ​പി​ച്ചു.

രാ​മ​മൂ​ർ​ത്തി​യെ വി​ജ​യി​യാ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും 66 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ബി​ജെ​പി ഒ​തു​ങ്ങി. 135 സീ​റ്റു​ക​ളി​ൽ വ​മ്പി​ച്ച വി​ജ​യ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​ടി​യ​ത്.
More in Latest News :