ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
ജനവിധി അംഗീകരിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രവർത്തകരും പ്രയ്തനിച്ചിട്ടും വിജയം നേടാൻ സാധിച്ചില്ലെന്നും ബൊമ്മെ പറഞ്ഞു. ഫലത്തിന്റെ പൂർണമായ വിശദാംശങ്ങൾ ലഭ്യമായ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.